വാൽക്കറിന് പകരക്കാരൻ പി എസ് ജിയിൽ നിന്ന്

- Advertisement -

കെയിൽ വാൽകറിന്റെ സിറ്റിയിലേക്കുള്ള യാത്രയോടെ വിടവു വന്ന റൈറ്റ് ബാക്ക് പൊസിഷനിലേക്ക് മികച്ച താരത്തെ തന്നെ ടോട്ടൻഹാം എത്തിച്ചു. പി എസ് ജിയുടെ സ്റ്റാർ റൈറ്റ് ബാക്ക് സെർജ് ഓറിയർ ആണ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ടോട്ടൻഹാമിലേക്കിള്ള യാത്ര പൂർത്തിയാക്കിയത്.

23 മില്യണാണ് 24കാരനായ റൈറ്റ് ബാക്കിനു വേണ്ടി സ്പർസ് ചെലവാക്കിയിട്ടുള്ളത്. 2014 മുതൽ പി എസ് ജിയിലുള്ള താരം 50ൽ അധികം മത്സരങ്ങളിൽ പി എസ് ജിക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസൺ തുടക്കത്തിലേ പി എസ് ജി വിടാൻ താല്പര്യം പ്രകടിപ്പിച്ച താരം പി എസ് ജിയോടൊപ്പം പ്രീസീസൺ മത്സരങ്ങളിലും ചേർന്നിരുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും താരത്തിനു വേണ്ടി രംഗത്തുള്ളതായി തുടക്കത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ടോട്ടൻഹാമിൽ 24ആം നമ്പർ ജേഴ്സി ആകും സെർജ് ഓറിയർ ധരിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement