സ്പെൻസിനെ സ്വന്തമാക്കാനുള്ള ശ്രമം സ്പർസ് ആരംഭിച്ചു

ഈ സീസൺ ട്രാൻസ്ഫർ വിൻഡോയിൽ സജീവമായി നിൽക്കുന്ന സ്പർസ് മിഡിസ്ബ്രോ താരം ജെഡ് സ്പെൻസിനായി ഇപ്പോൾ രംഗത്ത്. റൈറ്റ് ബാക്കായ സ്പെൻസിനായി വരും ആഴ്ചയിൽ സ്പർസ് ഓഫർ സമർപ്പിക്കും എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. ഇനി ഒരു റൈറ്റ് ബാക്കിനെയും സെന്റർ ബാക്കിനെയും സ്വന്തമാക്കാനാണ് സ്പർസ് ആഗ്രഹിക്കുന്നത്. ഇതിനകം അവർ ബിസോമ, ഫ്രോസ്റ്റർ, പെരിസിച് എന്നിവരെ സൈൻ ചെയ്തിട്ടുണ്ട്.

20 മില്യണോളമാണ് മിഡിൽസ്ബ്രോ സ്പെൻസിനായി ആവശ്യപ്പെടുന്നത്. 21കാരനായ താരത്തിന് 2024വരെ ഇപ്പോൾ ക്ലബിൽ കരാരുണ്ട്. അതുകൊണ്ട് തന്നെ താരത്തെ വിൽക്കണം എന്ന് മൊഡിസ്ബ്രോക്ക് നിർബന്ധവുമില്ല. കഴിഞ്ഞ സീസണിൽ ക്ലബിൽ 46 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.