സ്പാനിഷ് സ്ട്രൈക്കറെ സ്വന്തമാക്കി ചെന്നൈ സിറ്റി

- Advertisement -

അടുത്ത ഐ ലീഗിനായി ഒരുങ്ങുന്ന ചെന്നൈ സിറ്റി പുതിയ വിദേശതാരത്തെ കൂടെ ടീമിൽ എത്തിച്ചു. സ്പാനിഷ് സ്ട്രൈക്കറായ പെഡ്രൊ ഹാവിയർ മാൻസി ക്രൂസാണ് ചെന്നൈയിൽ എത്തിയിരിക്കുന്നത്. 29കാരനായ താരം കാറ്റലോണിയൻ ടീമായ ലെ ഹോസ്പിറ്റലേറ്റിനാണ് അവസാനമായി കളിച്ചത്. ലാസ് പാൾമാസ്, എസ്ട്രെല്ല എന്നീ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്.

ഈ സീസണിൽ ചെന്നൈ സിറ്റി സൈൻ ചെയ്യുന്ന മൂന്നാമത്തെ വിദേശതാരമാണ് ക്രൂസ്. ഡിഫൻഡർ റോബേർട്ടോ സുവാരസും, മിഡ്ഫീൽഡർ സാൻഡ്രോ റോഡ്രിഗസുമാണ് ഇതിനു മുമ്പ് ക്ലബിലേക്ക് എത്തിയ വിദേശ താരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement