Site icon Fanport

സ്പാനിഷ് ഫുൾബാക്ക് ഇനി ബൗണ്മതിൽ

സ്പാനിഷ് ഫുൾബാക്കായ ഡിയേഗോ റികോയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എ എഫ് സി ബൗണ്മത് സ്വന്തമാക്കി. ലെഗനെസ് താരമായിരുന്ന ഡിയേഗോയെ നാലു വർഷത്തെ കരാറിലാണ് ബൗണ്മത് സ്വന്തമാക്കിയിരിക്കുന്നത്‌. 25കാരനായ ലെഫ്റ്റ് ബാക്ക് ലെഗനെസിനായി മികച്ച പ്രകടനമായിരുന്നു അവസാന സീസണിൽ കാഴ്ചവെച്ചത്.

58 മത്സരങ്ങൾ ലെഗനെസിനായി കളിച്ച താരം നാലു ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. കഴിഞ്ഞ ലാലിഗ സീസണിൽ അവസാന മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയതിനാൽ പുതിയ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങൾ തരത്തിന് നഷ്ടമാകും. ഡിയേഗോ തന്റെ ഫിലോസഫിക്ക് അനുയോജ്യമായ താരമാണെന്ന് ബൗണ്മത് പരിശീലകൻ എഡി ഹോവെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version