Site icon Fanport

സൗവിക് ഘോഷ് മൊഹമ്മദൻസിൽ

സെക്കൻഡ് ഡിവിഷനു വേണ്ടി ടീം ശക്തമാക്കുന്ന മൊഹമ്മദൻസ് ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. ഡിഫൻഡർ സൗവിക് ഘോഷ് ആണ് മൊഹമ്മദൻസുമായി കരാറിൽ ഒപ്പുവെച്ചത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായിരുന്നു അവസാന വർഷങ്ങളിൽ സൗവിക്. മുമ്പ് ജംഷദ്പൂരിനായും ഡെൽഹി ഡൈനാമോസിനായും സൗവിക് കളിച്ചിട്ടുണ്ട്.

സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും തിളങ്ങാൻ കഴിവുള്ള താരം ടീമിന്റെ പ്രതിരോധത്തിനു വലിയ കരുത്താകും. ഉത്തർപ്രദേശുകാരനായ സൗവിക് മോഹൻ ബഗാന്റെയും താരമായിരുന്നു.

Exit mobile version