Picsart 23 07 30 11 05 47 662

ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം സോഫിയാൻ അമ്രബത്

മാഞ്ചസ്റ്റർ യുണൈറ്റഡ് റാസ്മസ് ഹൊയ്ലുണ്ടിന്റെ ട്രാൻസ്ഫർ കൂടെ പൂർത്തിയാക്കിയതോടെ അവർ അടുത്ത ലക്ഷ്യത്തിലേക്ക് ശ്രദ്ധ മാറ്റുകയാണ്. മധ്യനിരയിലേക്ക് സോഫിയാൻ അമ്രബത് എത്തിക്കാൻ ആണ് യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്. ഫ്രെഡ്, വാൻ ഡെ ബീക് എന്നിവരെ വിൽക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്.

അമ്രബതുമായി യുണൈറ്റഡ് നേരത്തെ തന്നെ ചർച്ചകൾ നടത്തിയിട്ടുണ്ട്. താരം ക്ലബിലേക്ക് വരാൻ ഒരുക്കമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ യുണൈറ്റഡ് താരത്തിനു വേണ്ടി ഔദ്യോഗിക ബിഡ് സമർപ്പിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ ഫിയൊറെന്റിനയെ ബിഡുമായി സമീപിക്കാൻ സാധ്യതയുണ്ട്.

അമ്രബത് ഇപ്പോൾ ഫിയോറന്റീന കളിക്കാരനാണ്. ഒരു നല്ല ഓഫർ വന്നാൽ വിൽക്കുന്നത് പരിഗണിക്കും എന്ന് ഫിയൊറെന്റിന പറയുന്നു. 30 മില്യൺ യൂറോ ആണ് ഫിയോറന്റീന അമ്രബതിനായി പ്രതീക്ഷിക്കുന്നത്. മൊറോക്കൻ താരം കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ അടക്കം താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഇപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

Exit mobile version