Site icon Fanport

സ്നോഡ്ഗ്രാസിന് വെസ്റ്റ് ഹാമിൽ പുതിയ കരാർ

വെസ്റ്റ് ഹാമിന്റെ മധ്യനിര താരം സ്നോഡ്ഗ്രാസ് വെസ്റ്റ് ഹാമുമായി പുതിയ കരാർ ഒപ്പുവെച്ചു. 2021വരെ നീണ്ടു നിക്കുന്ന കരാറാണ് താരം ഒപ്പുവെച്ചത്. 2017ൽ ഹൾസിറ്റിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ എത്തിയ സ്നോഡ്ഗ്രാസ് അവസാന രണ്ടു സീസണുകളിലും വെസ്റ്റ് ഹാമിനു വേണ്ടി മികച്ച പ്രകടനം തന്നെ നടത്തിയിരുന്നു.

വെസ്റ്റ് ഹാം സ്പെഷ്യൽ ക്ലബാണെന്ന് സ്നോഡ്ഗ്രാസ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ഒരു ക്ലബിന്റെ ഏറ്റവും നല്ല കാലത്തിലൂടെ ആണ് വെസ്റ്റ് ഹാം കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ ആ നല്ല കാലത്ത് ഒപ്പമുണ്ടാകണം എന്നാണ് ആഗ്രഹം എന്നും സ്നോഡ്ഗ്രാസ് പറഞ്ഞു. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിനായി 38 മത്സരങ്ങൾ സ്നോഡ്ഗ്രാസ് കളിച്ചിരുന്നു.

Exit mobile version