Site icon Fanport

പുതിയ ക്ലബ്ബിൽ ഒരു മാസം മാത്രം, അറ്റലാന്റ വിട്ട സ്കർട്ടൽ ഇനി തുർക്കിയിൽ

സീരി എ ക്ലബ്ബ് അറ്റലാന്റയുമായുള്ള കരാർ റദ്ദാക്കിയ മുൻ ലിവർപൂൾ താരം മാർട്ടിൻ സ്കർട്ടൽ ഇനി തുർക്കി ക്ലബ്ബായ ഇസ്താംബുൾ ബസാക്കിറിൽ. അറ്റലാന്റാക്കായി സൈൻ ചെയ്ത് കേവലം ഒരു മാസത്തിന് ശേഷമാണ് താരം ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കിയത്. പരിശീലകനുമായുള്ള കടുത്ത അഭിപ്രായ വിത്യാസമാണ് ഇതിന് കാരണം.

34 വയസുകാരനായ താരം ഫെനർബാശെയുമായുള്ള കരാർ തീർന്നതോടെയാണ് ഇറ്റലിയിൽ എത്തിയത്. ഓഗസ്റ്റ് 9 നാണ് താരം അറ്റലാന്റയുമായുള്ള കരാർ ഒപ്പിട്ടത്. പക്ഷെ സെപ്റ്റംബർ 1 ന് താരവുമായുള്ള കരാർ അവർ റദ്ദാക്കി. ഇതോടെയാണ് താരം ടർക്കിഷ് ലീഗിൽ തിരിച്ചെത്തുന്നത്. 2008 മുതൽ 2016 വരെ ലിവർപൂൾ താരമായിരുന്നു സ്കർട്ടൽ.

Exit mobile version