Site icon Fanport

മിലാൻ നിരാശയ്ക്ക് അന്ത്യം തേടി ആൻഡ്രെ സിൽവ സ്പെയിനിൽ

എസി മിലാനിലെ മോശം കാലഘട്ടത്തിൽ നിന്ന് രക്ഷ തേടി പോർച്ചുഗലിന്റെ യുവതാരം ആൻഡ്രെ സിൽവ സ്പെയിനിൽ എത്തി. സെവിയ്യയാണ് സിൽവയെ സ്വന്തമാക്കിയിരിക്കുന്നത്. തുടക്കത്തിൽ ലോണടിസ്ഥാനത്തിൽ ആണെങ്കിൽ അടുത്ത വർഷം താരത്തെ സെവിയ്യക്ക് വാങ്ങാം. കഴിഞ്ഞ വർഷം പോർട്ടോ ക്ലബിന്റെ സ്ട്രൈക്കറായി തിളങ്ങി കൊണ്ടിരിക്കുമ്പോഴായിരുന്നു സിൽവയെ എസി മിലാൻ റാഞ്ചിയത്.

എന്നാൽ മിലാനിൽ ഒട്ടും തിളങ്ങാൻ ഈ യുവതാരത്തിന് ആയില്ല. 38 മില്യൺ യൂറോയാണ് സിൽവയ്ക്കു വേണ്ടി മിലാൻ മുടക്കിയിരുന്നത്‌. ആ സിൽവ മിലാൻ ജേഴ്സിയിൽ നേടിയത് 10 ഗോളുകളാണ്. പോർട്ടോയ്ക്കു വേണ്ടി 2015-16 സീസണിൽ 25 ഗോളുകൾ സിൽവ അടിച്ച് കൂട്ടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version