കോഴിക്കോടുകാരൻ ഷിബിൻ രാജ് ഇനി ഗോകുലം എഫ് സിയുടെ വലകാക്കും

കോഴിക്കോട് സ്വദേശിയായ ഷിബിൻ രാജ് ഗോകുലം എഫ് സിയിൽ. കഴിഞ്ഞ രണ്ട് സീസണുകളിലായി മോഹൻ ബഗാനൊപ്പം ഉണ്ടായിരുന്ന താരം അവസാനം കേരള മണ്ണിൽ തിരിച്ചെത്തിയിരിക്കുകയാണ്. അവസാന രണ്ട് സീസണുകളിൽ അവസരം കിട്ടിയപ്പോഴൊക്കെ മികച്ചു നിന്നിട്ടും മോഹൻ ബഗാൻ താരത്തെ ബെഞ്ചിൽ ഇരുത്തുന്നത് തുടർന്നതാണ് ബഗാൻ വിടാൻ ഷിബിനെ പ്രേരിപ്പിച്ചത്.

കൊൽക്കത്ത ഫുട്ബോൾ ലീഗിലും ഐ ലീഗിലും ഒക്കെ മികച്ച പ്രകടനം ഷിബിൻ കാഴ്ചവെച്ചിട്ടുണ്ട്. ഷിൽട്ടൺ പോളിനോടുള്ള ബഗാന്റെ സ്നേഹമാണ് ഷിബിന് അവസരം കുറച്ചത്. ഗോകുലത്തിൽ എത്തുന്നതോടെ തന്റെ മികവ് രാജ്യത്തിന് കാണിച്ചു കൊടുക്കാൻ ഷിബിൻ രാജിനാകുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യൻ എയർഫോഴ്‌സ്‌ താരമായ ഷിബിൻ രണ്ട്‌ തവണ സർവീസസിനോടൊപ്പം സന്തോഷ്‌ ട്രോഫി നേടിയിട്ടുണ്ട്‌. എയർ ഫോഴ്‌സ്‌ ടീമിനും, സർവീസസിനും വേണ്ടി ഷിബിൻ നടത്തിയ പ്രകടനമായിരുന്നു 2016ൽ ഷിബിനെ ബഗാനിൽ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial