Site icon Fanport

വീണ്ടും ഒരു ഗോൾ കീപ്പർക്കു പിറകെ കേരള ബ്ലാസ്റ്റേഴ്സ്

ഈ സീസണിൽ എത്ര ഗോൾ കീപ്പർമാരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം എന്ന് ആർക്കും പറയാനാവില്ല. ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു ഗോൾ കീപ്പറെ കൂടെ ലക്ഷ്യമിട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഗോകുലത്തിനായി കഴിഞ്ഞ സീസണ മികച്ച പ്രകടനം കാഴ്ചവെച്ച ശിബിൻ രാജുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചർച്ച നടത്തുന്നത്.

കോഴിക്കോടുകാരനാഉഅ ഷിബിൻ രാജ് ഇന്ത്യ എയർ ഫോഴ്സിന്റെ താരമാണ്. കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിലായിരുന്നു ശിബിൻ രാജ് ഗോകുലം എഫ് സിയുടെ വലകാത്തത്. അതിനു മുമ്പ് രണ്ട് സീസണുകളിലായി മോഹൻ ബഗാനൊപ്പം ഉണ്ടായിരുന്ന താരമാണ് ശിബിൻ. മുമ്പ് സർവീസസിനോടൊപ്പം സന്തോഷ്‌ ട്രോഫിയും ശിബിൻ നേടിയിട്ടുണ്ട്‌.

ശിബിനെ മാത്രമല്ല ഗോകുലത്തിന്റെ യുവതാരം അർജുൻ ജയരാജിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

Exit mobile version