മലപ്പുറത്തിന്റെ ഡിഫൻഡർ ഷാനിദ് ഇനി മൊഹമ്മദൻ സ്പോർടിംഗിൽ

- Advertisement -

മലപ്പുറത്തിന്റെ കരുത്തുറ്റ ഡിഫൻഡർ ഷാനിദ് വാളൻ ഇനി കൊൽക്കത്തയിൽ. കൊൽക്കത്തയിലെ പ്രമുഖ ക്ലബായ മൊഹമ്മദ് സ്പോർടിംഗ് ആണ് ഷാനിദ് വാളനെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ ക്ലബായ ഒ എൻ ജി സിയിലായിരുന്നു ഷാനിദ് വാളൻ കളിച്ചത്. കൊൽക്കത്ത ഫുട്ബോൾ ലീഗിനേക്കായാണ് ഷാനിദ് മൊഹമ്മദൻസിലേക്ക് എത്തിയിരിക്കുന്നത്. മുമ്പ് ചെന്നൈ ലീഗിലെ ക്ലബായ വിവാ ചെന്നൈയിലും ഷാനിദ് കളിച്ചിട്ടുണ്ട്.

മൂന്നു തവണ കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പിൽ ഉണ്ടായിരുന്നു ഷാനിദ്. കോട്ടയത്തിനും മലപ്പുറത്തിനും വേണ്ടി സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പും കളിച്ചിട്ടുണ്ട്. വിവാ ചെന്നൈക്ക് വേണ്ടി ചെന്നൈ ലീഗ് കളിക്കുന്നതിനു മുമ്പ് ചെന്നൈ ലീഗിൽ ഹിന്ദുസ്ഥാൻ ഈഗിൾസിനായും ബൂട്ട് കെട്ടിയിട്ടുണ്ട്.

എം എസ് പിയിലേയും മഞ്ചേരി എൻ എസ് എസ് കോളേജിലേയും വിദ്യാർത്ഥി ആയിരുന്നു. മഞ്ചേരി എൻ എസ് എസിന്റെ കൂടെ കോഴിക്കോട് സർവകലാശാല ഇന്റർ സോൺ ചാമ്പ്യൻഷിപ്പും ജയിച്ചിട്ടുണ്ട്. എടവണ്ണയിലെ‌ ഹംസ കോയ സാർ, ബിനോയ് സാർ, ബിനോ ജോർജ്ജ്, സാജിറുദ്ദീൻ കോച്ച് എന്നിവരുടെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട് ഷാനിദ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement