20220816 231304

ബയേൺ യുവതാരത്തെ എത്തിക്കാൻ സെവിയ്യ

ബയേൺ യുവ പ്രതിരോധ താരം ടാങ്വി നിയാൻസുവിനെ സെവിയ്യ ടീമിൽ എതിക്കുന്നു. സീസണിൽ ടീമിലെ പ്രധാന പ്രതിരോധ താരങ്ങളെ നഷ്ടമായ സെവിയ്യ പകരക്കാരെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. ഏകദേശം ഇരുപത് മില്യൺ യൂറോയാണ് കൈമാറ്റ തുകയായി നിശ്ചയിച്ചിരിക്കുന്നത്. പിഎസ്ജിയിൽ നിന്നും കെഹറെ സെവിയ്യ ലക്ഷ്യമിട്ടിരുന്നെങ്കിലും താരത്തെ വെസ്റ്റ്ഹാം റാഞ്ചിയതോടെ നിയാൻസുവിനെ എത്തിക്കാനുള്ള ശ്രമങ്ങൾ സെവിയ്യ ശക്തിപ്പെടുത്തുകയായിരുന്നു. ഉടനെ താരവുമായി വ്യക്തിപരമായ കാരറിലും എത്താൻ സാധിക്കും എന്നാണ് പ്രതീക്ഷ.

പിഎസ്ജിയുടെ യൂത്ത് ടീമിലും തുടർന്ന് സീനിയർ ടീമിലും കളിച്ചിട്ടുള്ള നിയാൻസു 2020ലാണ് ബയേണിലേക്ക് എത്തുന്നത്. ആദ്യ സീസണിൽ ആറു ലീഗ് മത്സരങ്ങളിലും അടുത്ത സീസണിൽ പതിനേഴ് മത്സരങ്ങളിലും ടീമിന്റെ ജേഴ്‌സി അണിഞ്ഞു. സെൻട്രൽ ബാക്ക് സ്ഥാനത്ത് ഡി ലൈറ്റ് കൂടി എത്തിയതോടെ താരത്തിന് അവസരങ്ങൾ കുറവാകുമെന്ന് ഉറപ്പായിരുന്നു. പ്രതിഭാധനനായ യുഅവതാരത്തെ കൈമാറുമ്പോൾ ബയെൺ ബൈ ബാക്ക് ക്ലോസും ഉൾപ്പെടുത്തിയേക്കും.

Story Highlight: Sevilla are in advanced talks to sign Tanguy Nianzou as new centre back.

Exit mobile version