റാകിറ്റിച് ഇനി ബാഴ്സലോണയിൽ ഇല്ല, സെവിയ്യക്കായി ബൂട്ടുകെട്ടും

- Advertisement -

ബാഴ്സലോണയുടെ മധ്യനിരയിൽ ഇനി റാക്കിറ്റിച് ഇല്ല. ബാഴ്സലോണയിലെ അഴിച്ചു പണിയുടെ ഭാഗമായി റാക്കിറ്റിചിനെ ക്ലബ് ഒഴിവാക്കിയിരിക്കുകയാണ്. ക്രൊയേഷ്യൻ മധ്യനിര താരം റാകിറ്റിച് ബാഴ്സലോണ വിട്ട് സെവിയ്യയിൽ ആണ് എത്തുന്നത്‌. സെവിയ്യയുമായി മൂന്ന് വർഷത്തെ കരാറിലാണ് റാക്കിറ്റിച് ഒപ്പുവെച്ചത്‌. ഫ്രീ ട്രാൻസ്ഫറിലാണ് റാക്കിറ്റിച് സെവിയ്യയിലേക്ക് പോയത് എന്നത് ബാഴ്സലോണ ആരാധകരെ അത്ഭുതപ്പെടുത്തി.

സെവിയ്യയുടെ മുൻ താരം കൂടിയാണ് റാക്കിറ്റിച്. ഇത്തവ്വ്ണ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ സെവിയക്ക് റാകിറ്റിചിന്റെ പരിചയ സമ്പത്ത് വലിയ ഗുണം ചെയ്യും. അവസരങ്ങൾ നന്നെ കുറഞ്ഞതിനാൽ റാകിറ്റിചും ക്ലബ് വിടുമെന്ന് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. അവസാന അഞ്ചു സീസണുകളിലായി ബാഴ്സലോണയിലെ പ്രധാന താരമായിരുന്നു റാകിറ്റിച്. 2011-14 വരെയാണ് റാകിറ്റിച് സെവിയ്യക്ക് വേണ്ടി കളിച്ചത്.

Advertisement