സെവിയ്യയുടെ പ്രോമെസ് ഇനി അയാക്സിൽ

ഡച്ച് വിങ്ങർ ക്യുൻസി പ്രൊമെസ് ഇനി അയാക്സിനായി കളിക്കും. പ്രോമെസിനെ സെവിയ്യയിൽ നിന്ന് സ്വന്തമാക്കിയതായി അയാക്സ് ഔദ്യോഗികമായി ഇന്ന് അറിയിച്ചു. 17 മില്യണാണ് 27കാരനായ പ്രോമെസ് അയാക്സിൽ എത്തുന്നത്. അയാക്സിന്റെ അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ് പ്രൊമെസ്.

ആറു വർഷത്തോളം അയാക്സിന്റെ യൂത്ത് ടീമുകൾക്കായി പ്രോമെസ് കഴിച്ചിരുന്നു. അഞ്ചു വർഷത്തെ കരാറിലാണ് ഇപ്പോൾ പ്രോമെസ് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലായിരുന്നു സ്പാർടക് മോസ്കോ വിട്ട് പ്രോമെസ് സെവിയ്യയിൽ എത്തിയത്. വുങ്ങറായി മാത്രമല്ല സ്ട്രൈക്കറുടെ റോളിലും കളിക്കാൻ ആവുന്ന താരമാണ്. ഹോളണ്ടിനായി മുപ്പതോളം മത്സരങ്ങൾ പ്രോമെസ് കളിച്ചിട്ടുണ്ട്.