Picsart 24 08 22 18 24 15 593

സെർജി റൊബേർട്ടോ ഇനി ഇറ്റാലിയൻ ക്ലബായ കോമോയിൽ

സെർജി റൊബേർട്ടോ ഇനി ഇറ്റാലിയൻ ക്ലബായ കോമോയിൽ. ബാഴ്സലോണയിലെ കരാർ അവസാനിച്ചതോടെ താരം ക്ലബ് വിടുമെന്ന് അറിയിച്ചിരുന്നു. രണ്ട് വർഷത്തെ കരാറിൽ ആകും താരം കോമോയിൽ എത്തുന്നത്. നേരത്തെ കോമോ ഡിഫൻഡർ വരാനെയെ സൈൻ ചെയ്തിരുന്നു. ഫാബ്രിഗസ് പരിശീലകനായി പ്രവർത്തിക്കുന്ന ക്ലബാണ് കോമോ.

18 വർഷത്തോളമായി താരം ബാഴ്സലോണക്ക് ഒപ്പം ഉള്ള താരമാണ് സെർജി റൊബേർട്ടോ. ഫിയൊറെന്റീന, അയാക്സ് എന്നീ ക്ലബുകളും സെർജി റൊബേർട്ടോക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു. 2006ൽ ആണ് അദ്ദേഹം ബാഴ്സലോണയിൽ എത്തിയത്. 20 കിരീടങ്ങൾ അദ്ദേഹം ബാഴ്സലോണക്ക് ഒപ്പം നേടിയിട്ടുണ്ട്.

Exit mobile version