സെർജ് ഒറിയെ വിയ്യറയലിൽ എത്തുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ റൈറ്റ് ബാക്ക് ആയിരുന്ന സെർജ് ഒറിയെ ഇനി സ്പെയിനിൽ കളിക്കും. താരം വിയ്യറയലിലേക്ക് ആണ് അടുക്കുന്നത്. ഫ്രീ ഏജന്റായിരുന്ന ഒറിയെ മെഡിക്കൽ പൂർത്തിയാക്കാൻ ആയി സ്പെയിനിൽ എത്തിയിട്ടുണ്ട്. ട്രാൻസ്ഫർ വിൻഡോ അടക്കും മുമ്പ് ഒരു ക്ലബ് കണ്ടെത്താൻ ആയില്ല എന്നത് ഒറിയെയെ ആശങ്കയിൽ ആക്കിയിരുന്നു. പുതിയ ക്ലബ് ലഭിച്ചതോടെ താരത്തിന്റെ കരിയർ നേർവഴിയിൽ ആകും എന്ന് പ്രതീക്ഷിക്കാം.

അവസാന നാലു വർഷത്തോളമാഉഇ സ്പർസിനൊപ്പം ആയിരുന്നു ഒറിയെ . 2017ൽ പി എസ് ജിയിൽ നിന്നാണ് താരം സ്പർസിൽ എത്തിയത്. പി എസ് ജിക്ക് ഒപ്പം പത്ത് കിരീടങ്ങൾ ഒറിയ നേടിയിട്ടുണ്ട്. എന്നാൽ സ്പർസിൽ എത്തിയ ശേഷം ഒരു കിരീടം പോലും നേടാൻ ഒറിയെക്കായില്ല.

Exit mobile version