Picsart 24 08 29 14 20 03 078

മാലിയിൽ നിന്ന് ഒരു സൂപ്പർ യുവതാരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് മാലിയൻ പ്രതിഭ സെകൗ കോണെയെ സൈൻ ചെയ്തു. ഈ നീക്കം പൂർത്തിയാക്കാനായുള്ള എല്ലാ നടപടികളും മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയായതായി ഫാബ്രിസിയോ റൊമാനോ റിപോർട്ട് ചെയ്യുന്നു.

ആഫ്രിക്കയിൽ നിന്ന് ഉയർന്നുവരുന്ന കളിക്കാരിൽ മുൻനിരയിൽ ഉള്ള പേരാണ് 18 കാരനായ കോനെ. ഗൈഡാർസ് എഫ്‌സിയിൽ ആണ് ഇപ്പോൾ കളിക്കുന്നത്. മിഡ്ഫീൽഡറായി കളിക്കുന്ന കോനെയ്ക്ക് മധ്യനിരയിൽ ഏത് റോളിലും കളിക്കാൻ ആകും. 2023-ൽ മാലിയുടെ U17 ലോകകപ്പ് സ്ക്വാഡിലെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്നു, ടൂർണമെൻ്റിനിടെ 2 അസിസ്റ്റുകൾ രജിസ്റ്റർ ചെയ്തു. ടീമിൻ്റെ സെമി ഫൈനലിലേക്കുള്ള വഴിയിൽ നിർണായക പങ്കുവഹിച്ചു.

Exit mobile version