സെർബിയൻ സ്ട്രൈക്കർ എ സി മിലാനിൽ

സെർബിയൻ സ്ട്രൈക്കർ മാർക്കോ ലാസെറ്റിച് സ്ഥിരമായ ഒരു കരാറിൽ ക്ർവേന സ്വെസ്ഡയിൽ നിന്ന് മിലാനിൽ ചേർന്നതായി എസി മിലാൻ അറിയിച്ചു. 2026 ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന കരാറിൽ സെർബിയൻ സ്‌ട്രൈക്കർ ഒപ്പുവച്ചു.
20220128 141345

2004 ജനുവരി 22 ന് സെർബിയയിലെ ബെൽഗ്രേഡിൽ ജനിച്ച മാർക്കോ, 2020 നവംബറിൽ തന്റെ സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ക്ർവേന സ്വെസ്ദ യൂത്ത് ടീമുകളിലൂടെയാണ് താരം വളർന്നു വന്നത്. ലസെറ്റിച് മിലാന്റെ 22ആം നമ്പർ ജേഴ്സി ധരിക്കും.

Exit mobile version