ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരത്തെ സ്വന്തമാക്കി ഷാൽകെ. നാല് വർഷത്തെ കരാറിലാണ് സെബാസ്റ്റ്യൻ റൂഡിയെ ഷാൽകെ സ്വന്തമാക്കിയത്. 28 കാരനായ താരം ബയേണിനൊപ്പം ഒരു സീസണിൽ മാത്രമാണ് തുടർന്നത്. ബുണ്ടസ് ലീഗ കിരീടവും തുടർച്ചയായ രണ്ടു സൂപ്പർകപ്പും ബയേണിനൊപ്പം റൂഡി സ്വന്തമാക്കി. റഷ്യൻ ലോകകപ്പിലിറങ്ങിയ ജർമ്മൻ ടീമിലും കോൺഫെഡറേഷൻ കപ്പുയർത്തിയ ജർമ്മൻ ടീമിലും അംഗമായിരുന്നു റൂഡി
https://twitter.com/s04_en/status/1034141643778211848