Picsart 24 07 21 02 10 54 628

ചെൽസി മിഡ്ഫീൽഡർ ആൻഡ്രേ സാന്റോസ് ഒരു സീസൺ കൂടെ ലോണി പോകും

ചെൽസി മിഡ്ഫീൽഡർ ആൻഡ്രേ സാന്റോസ് ഒരു സീസൺ കൂടെ ലോണി പോകും. ഫ്രഞ്ച് ക്ലബായ സ്റ്റ്രാസ്ബർഗ് താരത്തെ വീണ്ടും ലോണിം സൈൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ഡോർട്മുണ്ട് ഉൾപ്പെടെ താരത്തെ ലോണിൽ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നിട്ടും ചെൽസി താരത്തെ ഫ്രാൻസിലേക്ക് തന്നെ അയക്കാൻ തീരുമാനിച്ചിരിക്കുകയാ‌ണ്. 20കാരനെ വിൽക്കാൻ ചെൽസിക്ക് ഉദ്ദേശമില്ല. ഭാവിയിൽ സാന്റോസ് ചെൽസിയുടെ പ്രധാന താരമാകും എന്ന് ക്ലബ് വിശ്വസിക്കുന്നു.

യുവ ബ്രസീലിയൻ മിഡ്‌ഫീൽഡർ ഇതിനു മുമ്പ് നോട്ടിങ്ഹാൻ ഫോറസ്റ്റിലും ലോണിൽ കളിച്ചിട്ടുണ്ട്. 18 കാരനായിരിക്കെ സൗത്ത് അമേരിക്കൻ ക്ലബായ വാസ്കോ ദെ ഗാമയിൽ നിന്നാണ് സാന്റോസ് ചെൽസിയിൽ എത്തിയത്. ബ്രസീൽ ദേശീയ ടീമിനായി കഴിഞ്ഞ വർഷം സാന്റോസ് അരങ്ങേറ്റം നടത്തിയിരുന്നു.

Exit mobile version