ബ്രസീലിയൻ യുവതാരത്തെ ടീമിലെത്തിച്ച് റയൽ മാഡ്രിഡ്

ബ്രസീലിയൻ യുവതാരം റോഡ്രിഗോയെ റയൽ മാഡ്രിഡ് സ്വന്തമാക്കി. 45 മില്യൺ യൂറോയ്ക്കാണ് സാന്റോസിൽ നിന്നും താരം മാഡ്രിഡിൽ എത്തുന്നത്. വിനീഷ്യസ് ജൂനിയറിനു പിന്നാലെയാണ് റോഡ്രിഗോയും സാന്റിയാഗോ ബെര്ണാബ്യൂവിൽ എത്തുന്നത്. July 2019, നു ആയിരിക്കും പതിനേഴുകാരനായ താരം ലാ ലീഗയിലേക്ക് മാറുക. റോഡ്രിഗോയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമിച്ചിരുന്നെങ്കിലും അവസാനം ബ്രസീലിയൻ താരം മാഡ്രിഡിൽ എത്തുകയായിരുന്നു.

സാവോ പോളോയിലെ ഒസാകോയിൽ ജനിച്ച റോഡ്രിഗോ പതിനൊന്നാം വയസിലാണ് സാന്റോസിന്റെ യൂത്ത് പ്രോഗ്രാമിൽ ചേർന്നത്. ഫുട്സാൽ കളിച്ച് തുടങ്ങിയ റോഡ്രിഗോ 2017 ൽ ആദ്യ പ്രൊഫഷണൽ കോൺട്രാക്ടിൽ ഒപ്പിട്ടു. അഞ്ചു വർഷത്തെ കരാറാണ് സാന്റോസ്മായി റോഡ്രിഗോ ഒപ്പിട്ടത്. സാന്റോസിനു വേണ്ടി ഏഴു മത്സരങ്ങളിൽ രണ്ടു ഗോളുകൾ റോഡ്രിഗോ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറൊണാൾഡോ ഇനി യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ
Next articleഫ്രാൻസിന് ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ