സാന്റി കസോള വീണ്ടും വിയ്യാറയലിൽ

- Advertisement -

ആഴ്സണൽ വിട്ട മധ്യനിര താരം സാന്റി കസോള തന്റെ മുൻ ക്ലബായ വിയ്യാറയലുമായി കരാറിൽ എത്തി. തന്റെ ഫിറ്റ്നെസ് വീണ്ടെടുക്കാനായി സ്പാനിഷ് ക്ലബായ അലാവസിനൊപ്പം ചേർന്നു പരിശീലനം നടത്തുകയായിരുന്നു അവസാന ആഴ്ചകളിൽ കസോള. അലാവസിന്റെ യൂത്ത് ടീമിനൊപ്പമുള്ള പരിശീലനം മതിയാക്കിയ കസോള ഇനി പരിക്കിൽ നിന്ന് തിരിച്ചുവരാനുള്ള ശ്രമം വിയ്യാറയലിനൊപ്പം തുടരും.

ആറു വർഷമായി ആഴ്സണലിൽ ഉണ്ടായിരുന്ന താരത്തെ ഈ കഴിഞ്ഞ സീസണിലാണ് ആഴ്സണൽ റിലീസ് ചെയ്തത്. അവസാന രണ്ട് സീസണുകളായ പരിക്കിന്റെ പിടിയിലായിരുന്നു കസോള. 2003ൽ വിയ്യാറയലിനൊപ്പൻ കരിയർ തുടങ്ങിയ താരം രണ്ട് ഘട്ടങ്ങളിലായി 200ൽ അധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്‌. 2011ൽ ആണ് അവസാനമായി വിയ്യറയലിന് വേണ്ടി കളിച്ചത്‌ അവുടെ നിന്ന് മലാഗയിൽ എത്തിയതിന് ശേഷമായിരുന്നു കസോള ആഴ്സണലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement