ചെന്നൈയിൻ മിഡ്ഫീൽഡറെ സ്വന്തമാക്കി ജംഷദ്പൂർ എഫ് സി

- Advertisement -

ബിഹാറിൽ നിന്നുമുള്ള മധ്യനിര താരം സഞ്ജയ് ബൽമുചുവിനെ സ്വന്തമാക്കി ജംഷദ്പൂർ എഫ് സി. ചെന്നൈയിൻ എഫ് സിയിൽ നിന്നാണ് ബൽമുചു ജംഷദ്പൂരിലേക്ക് എത്തുന്നത്. മുൻ ടാറ്റ അക്കാദമി താരമായിരുന്നു ബൽമുചു എന്നതു കൊണ്ട് തന്നെ താരത്തിന് ഇത് ജംഷദ്പൂരിലേക്ക് തിരിച്ചുവരവാണ്. കഴിഞ്ഞ വർഷം ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതാണ് ബൽമുചുവിനെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്.

https://twitter.com/JamshedpurFC/status/1009020465334005760?s=19

മുൻപ് ഐഎസ്എല്ലിൽ എഫ്‌സി ഗോവയുടെയും ഐലീഗിൽ മോഹൻ ബഗാന്റെയും ഭാഗമായിരുന്നു സഞ്ജയ്. മൊഹമ്മദാൻസിന് വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement