Site icon Fanport

സാഞ്ചോയ്ക്ക് അസുഖമായതിനാൽ ആണ് കളിക്കാതിരുന്ന എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിങ് താരം ജേഡൻ സാഞ്ചോ ക്ലബ് വിടുന്നു എന്നുള്ള അഭ്യൂഹങ്ങൾ തള്ളി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. സാഞ്ചോ ഇന്നലെ ഫുൾഹാമിന് എതിരായ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അത് താരം ക്ലബ് വിടുന്നതിലാണെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല ടെൻ ഹാഗ് പറയുന്നു.

Picsart 24 08 17 11 40 19 386

സാഞ്ചോയ്ക്ക് ചെവിക്ക് ഒരു ഇൻഫക്ഷൻ ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹം 100% ഫിറ്റ് ആയിരുന്നില്ല. അതാണ് സ്ക്വാഡിൽ ഇല്ലാതിരുന്നത് എന്ന് ടെൻ ഹാഗ് പറഞ്ഞു. മാത്രമല്ല ആരെ 20 അംഗ സ്ക്വാഡിൽ ഇടണം എന്ന് തീരുമാനിക്കുന്നത് താനാണ്. ഏറ്റവും അനുയോജ്യരായ 20 പേരാകും സ്ക്വാഡിൽ ഉണ്ടാവുക. ഇത് സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് ആണ്. ടെൻ ഹാഗ് പറഞ്ഞു.

സാഞ്ചോ പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിരുന്നു എങ്കിലും താരത്തെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഉഗാർതെയ്ക്ക് പകരം സാഞ്ചോയെ പി എസ് ജിക്ക് നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Exit mobile version