ഡോർട്മുണ്ട് ആവശ്യപ്പെട്ടതിനെക്കാൾ 11 മില്യൺ കുറവ് വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്, സാഞ്ചോ ട്രാൻസ്ഫർ സാഗ നീളുന്നു

Skysports Jadon Sancho Borussia Dortmund 5405106
Credit: Twitter

സാഞ്ചോയെ സ്വന്തമാക്കണം എങ്കിൽ പെട്ടെന്ന് തന്നെ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ തീരുമാനമാക്കണം എന്ന് ഡോർട്മുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടു. സാഞ്ചോയ്ക്കായി ഡോർട്മുണ്ട് ആവശ്യപ്പെടുന്നതിനെക്കാൾ 11 മില്യൺ കുറവാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ ഓഫർ. അത് മതിയാകില്ല എന്നും പെട്ടെന്ന് ട്രാൻസ്ഫർ തുകയിൽ തീരുമാനം ആക്കണം എന്നും ഡോർട്മുണ്ട് മാനേജ്മെന്റ് അറിയിച്ചു.

കഴിഞ്ഞ സീസൺ പോലെ ട്രാൻസ്ഫർ ചർച്ചകൾ സമ്മർ മുഴുവൻ നീട്ടികൊണ്ടു പോകാൻ ഡോർട്മുണ്ട് ഉദ്ദേശിക്കുന്നില്ല. സാഞ്ചോയെ വിൽക്കുക ആണെങ്കിൽ പകരക്കാരനെ കണ്ടെത്തേണ്ടത് ഉണ്ട് എന്നതാണ് ട്രാൻസ്ഫർ വേഗത്തിലാക്കാൻ ഡോർട്മുണ്ട് ശ്രമിക്കാൻ കാരണം. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന രണ്ട് വർഷമായി സാഞ്ചോയ്ക്കായി പോരാടുകയാണ്. സാഞ്ചോയും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞതായി ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്ത 2026വരെയുള്ള കരാർ സാഞ്ചോ അംഗീകരിച്ചിരിക്കുകയാണ്. ഇനി ഇരു ടീമുകളും തമ്മിൽ കരാർ തുകയിൽ ധാരണയിലാകൽ ആണ് പ്രധാനം.

Previous articleലോക ചാമ്പ്യന്മാർ തന്നെ!! ജർമ്മനിയെ തോൽപ്പിച്ച് ഫ്രഞ്ച് പട തുടങ്ങി
Next articleമൊറാട്ട യുവന്റസിൽ തുടരും, ലോൺ കരാർ പുതുക്കി