Site icon Fanport

ജേഡൻ സാഞ്ചോയെ നിലനിർത്താനുള്ള ശ്രമത്തിൽ ഡോർട്മുണ്ട്

ബൊറൂസിയ ഡോർട്ട്മുണ്ട് ജേഡൻ സാഞ്ചോയെ സ്ഥിര കരാറിൽ സ്വന്തമാക്കാനായി പദ്ധതിയിടുന്നതായി Bild റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആണ് സാഞ്ചോ ഡോർട്മുണ്ടിനായി കളിക്കുന്നത്. സാഞ്ചോയെ ലോണിൽ ഒരു സീസണിലേക്ക് കൂടെ നൽകാനോ അതിനു സാധിച്ചില്ല എങ്കിൽ ഒരു പ്ലയരെ പകരം നൽകി സ്വന്തമാക്കാനോ ആകും ഡോർട്മുണ്ട് ശ്രമിക്കുക.

സാഞ്ചോ 24 03 11 17 50 37 525

ഇതിനായി പ്രാരംഭ ചർച്ചകൾ ഡോർട്മുണ്ട് ആരംഭിച്ചിട്ടുണ്ട്. സാഞ്ചോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിവരാൻ ആഗ്രഹമില്ല. മാനേജർ എറിക് ടെൻ ഹാഗ് തുടരുന്നത് വരെ സാഞ്ചോ യുണൈറ്റഡിനായി ഇനി കളിക്കില്ല. സാഞ്ചോയും ടെൻ ഹാഗും തമ്മിൽ ഉടക്കിയതിനാൽ ആയിരുന്നു താരം ലോണിൽ ക്ലബ് വിടേണ്ടി വന്നത്.

ജനുവരിയിൽ ബുണ്ടസ്‌ലിഗയിൽ തിരിച്ചെത്തിയ ശേഷം, സാഞ്ചോ ഒരു തവണ സ്‌കോർ ചെയ്യുകയും ഒരു തവണ അസിസ്‌റ്റു ചെയ്യുകയും ചെയ്‌തിട്ടുണ്ട്. എങ്കിലും ഇപ്പോഴും സാഞ്ചോ തന്റെ പഴയ ഫോമിലേക്ക് എത്തൊയിട്ടില്ല.

Exit mobile version