Site icon Fanport

സാഞ്ചസിന് ഇന്റർ മിലാനിൽ മൂന്ന് വർഷത്തെ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന അലക്സിസ് സാഞ്ചസിന്റെ ഇന്റർ മിലാൻ സ്ഥിര കരാറിൽ സ്വന്തമാക്കി. ഉത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. സാഞ്ചസ് ഇന്ററിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചതായി ഇന്റർ മിലാൻ തന്നെ വ്യക്തമാക്കി. ഇതുവരെ ഇന്റർ മിലാനിൽ ലോണടിസ്ഥാനത്തിൽ ആയിരുന്നു സാഞ്ചസ് കളിച്ചിരുന്നത്. ഇപ്പോൾ പണം ഒന്നും വാങ്ങാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്റർ മിലാന് സാഞ്ചെസിനെ നൽകിയത്. രണ്ട് വർഷത്തെ കരാർ യുണൈറ്റഡിൽ ബാക്കി ഇരിക്കെ ആണ് യുണൈറ്റഡ് സാഞ്ചസിനെ വെറുതെ നൽകിയത്.

രണ്ട് വർഷത്തെ സാഞ്ചസിന്റെ ഉയർന്ന ശമ്പളം സാഞ്ചസിന് നൽകണം എന്നത് മാത്രമെ ഇന്ററിന് ബാധ്യതയായുള്ളൂ. 7 മില്യണോളം ആകും ഈ വേതനം. സാഞ്ചസിന്റെ വലിയ വേതനം മൂന്നാം വർഷം മുതൽ കുറക്കാൻ താരം തയ്യാറായിട്ടുണ്ട്. സാഞ്ചസിന്റെ ഇപ്പോഴത്തെ മികച്ച ഫോം കണക്കിലെടുത്ത് ആണ് താരത്തെ ഇന്റർ സൈൻ ചെയ്തത്. കൊറോണ ഇടവേളയ്ക്ക് ശേഷം ഗംഭീര ഫോമിലാണ് സാഞ്ചസ് കളിക്കുന്നത്.

Exit mobile version