Site icon Fanport

സാമുവൽ എറ്റു ഇനി ഖത്തറിൽ

കാമറൂൺ ഇതിഹാസം സാമുവൽ എറ്റു ഇനി ഖത്തറിൽ കളിക്കും ഖത്തർ സ്പോർട്സ് ക്ലബാണ് എറ്റുവിനെ സൈൻ ചെയ്തിരിക്കുന്നത്. ഇന്ന് എറ്റുവിനെ ഔദ്യോഗികമായി ക്ലബ് മാധ്യമങ്ങൾക്കും ആരാധകർക്കും മുന്നിൽ അവതരിപ്പിക്കും. കഴിഞ്ഞ മാസം തുർക്കിഷ് ക്ലബായ കൊന്യാസ്പോറുമായുള്ള കരാർ എറ്റു അവസാനിപ്പിച്ചിരുന്നു. കരാർ കാലാവധി മാസങ്ങളോളം ബാക്കിയുള്ളപ്പോ ആയിരുന്ന്യ് എറ്റു കരാർ റദ്ദാക്കിയത്.

കൊന്യാസ്പോരിനായി വെറും 13 മത്സരങ്ങളെ എറ്റു കളിച്ചിട്ടുള്ളൂ. 37 കാരനായ എറ്റു ബാഴ്സലോണ, ഇന്റർ മിലാൻ, ചെൽസി, റയൽ മാഡ്രിഡ് തുടങ്ങിയ വൻ ക്ലബുകളുടെ ജേഴ്സി അണിഞ്ഞ താരമാണ്. ബാഴ്സക്കായി 100ൽ അധികം ഗോളുകളും എറ്റു നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version