Picsart 24 08 24 15 09 12 467

സാമു ഒമോറോഡിയോണിനെ പോർട്ടോ സ്വന്തമാക്കി

20 കാരനായ അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ സാമു ഒമോറോഡിയോണിനെ പോർട്ടോ സ്വന്തമാക്കി. 15 മില്യൺ നൽകിയാണ് പോർട്ടോ ഒമൊറോഡിയോണെ സ്വന്തമാക്കിയത്‌. താരം പോർച്ചുഗീസ് ക്ലബിൽ 2029 വരെയുള്ള കരാർ ഒപ്പുവെച്ചു. 15 മില്യൺ നൽകും എങ്കിലും താരത്തിന്റെ 50% ഉടമസ്ഥത അത്ലറ്റിക്കോ മാഡ്രിഡിന് ഉണ്ടാകും.

ഒമോറോഡിയൻ കഴിഞ്ഞ സീസണിൽ ലോണിൽ അലാവസിൽ ആയിരുന്നു കളിച്ചത്. ലാ ലിഗയിൽ അവർക്ക് ആയി ഒമ്പത് ഗോളുകൾ നേടാൻ സ്പാനിഷ് താരത്തിനായി. അത്‌ലറ്റിക്കോ മാഡ്രിഡ് ഹൂലിയൻ അൽവാരസിനെ സ്വന്തമാക്കുന്നതിനാൽ ആണ് അവർ സമുവിനെ നിലനിർത്താൻ ശ്രമിക്കാതിരുന്നത്. താരവും ഒരു ബാക്കപ്പ് ഓപ്ഷൻ ആയി അത്ലറ്റിക്കോ മാഡ്രിഡിൽ തുടരാൻ ആഗ്രഹിക്കുന്നില്ല.

സ്പെയിനിന്റെ യൂത്ത് ടീമുകൾക്ക് ആയി കളിച്ചിട്ടുള്ള ഒമൊറോഡിയൻ 2023ൽ ആണ് മാഡ്രിഡിൽ എത്തിയത്. അതിനു മുമ്പ് ഗ്രാനഡക്ക് ആയി കളിച്ചിട്ടുണ്ട്. ചെൽസി നേരത്തെ താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരുന്നു എങ്കിലും ആ ട്രാൻസ്ഫർ പകുതിക്ക് പരാജയപ്പെട്ടിരുന്നു.

Exit mobile version