നോർവെ താരത്തെ സ്വന്തമാക്കി സൗതാംപ്ടൻ

- Advertisement -

സ്വിസ് ക്ലബ്ബ് ബാസലിന്റെ നോർവെ താരം മുഹമ്മദ് എൽയൂനിസിയെ ടീമിലെത്തിച് സൗതാംപ്ടൻ. 16 മില്യൺ യൂറോ നൽകിയാണ് അവർ താരത്തെ സ്വന്തമാക്കിയത്. 5 വർഷത്തെ കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്.

അറ്റാക്കിങ് മിഡ്ഫീൽഡറായ താരം 23 വയസുകാരനാണ്. ബാസലിനായി 83 മത്സരസങ്ങളിൽ നിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട്.

മാർക്ക് ഹ്യുജ്സിന് കീഴിൽ സൗതാംപ്ടൻ നടത്തുന്ന രണ്ടാമത്തെ സൈനിങ്ങാണ് ഇത്. നേരത്തെ സെൽറ്റിക് താരം സ്റ്റുവർട്ട് ആംസ്ട്രോങ്ങും സൗത്താംപ്ടണിലേക്ക് എത്തിയിരുന്നു.

മൊറോക്കോ വംശജനായ താരം പക്ഷെ കളിക്കുന്നത് നോർവെ ദേശീയ ടീമിന് വേണ്ടിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement