പോർച്ചുഗലിന്റെ ഗോൾ കീപ്പർ ഇനി വോൾവ്സിന്റെ വല കാക്കും

- Advertisement -

പോർച്ചുഗൽ ഗോൾ കീപ്പർ റൂയി പാട്രിസിയോയെ ഇംഗ്ലീഷ് ക്ലബായ വോൾവ്സ് സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ വോൾവ്സിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സൈനിംഗാണിത്. സ്പോർടിംഗ് ക്ലബിന്റെ താരമായിരുന്ന പാട്രിസിയോ കരാർ പുതുക്കണ്ട എന്ന് തീരുമാനിച്ചിരുന്നു. അതിന് പിറകെയാണ് വോൾവ്സിലേക്ക് എത്തുന്നത്.

ഫ്രീ ട്രാൻസ്ഫറായി എത്തുന്ന താരം വോൾവ്സുമായി 4 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. അവസാന 18 വർഷവും സ്പോർടിംഗ് ക്ലബിനോടൊപ്പം ആയിരുന്നു താരം. അക്കാദമി കാലം മുതൽ സ്പോർടിംഗിൽ ഉള്ള പാട്രിസിയോ സ്പോർടിംഗിനൊപ്പം അഞ്ച് കിരീടങ്ങളും നേടിയിട്ടുണ്ട്‌. യൂറോ കപ്പ് നേടിയ പോർച്ചുഗൽ ടീമിന്റെ ഒന്നാം നമ്പറുമായിരുന്നു ഈ ഗോൾ കീപ്പർ. ഇപ്പോൾ പോർച്ചുഗലിൽ ലോകകപ്പിനും ഈ 30കാരൻ ഉണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement