പോർച്ചുഗീസ് വിങ്ങർ റൂബൻ വിനാഗ്രെയെ എവർട്ടൺ സ്വന്തമാക്കി

23 കാരനായ പോർച്ചുഗീസ് വിങ്ങർ റൂബൻ വിനാഗ്രെയെ എവർട്ടൺ ലോണിൽ സ്വന്തമാക്കും. റൂബൻ വിനാഗ്രെ ഒരു സീസൺ-നീണ്ട ലോൺ ഡീലിൽ ആണ് എവർട്ടണിൽ ചേരുന്നത്. 23-കാരനായ താരം സ്‌പോർട്ടിംഗ് സിപിയിൽ നിന്നാണ് എവർട്ടണിലേക്ക് എത്തുന്നത്. താരത്തെ സാലറി മുഴുവനായും എവർട്ടൺ ആകും നൽകുക. അടുത്ത വർഷം സ്ഥിരമായി സൈൻ ചെയ്യാനുള്ള ഓപ്ഷനും എവർട്ടണ് ഉണ്ടാകും.

ഇതുവരെ എവിടെയും സ്ഥിരത കിട്ടാത്ത വിനാഗ്രെ ആറ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. മുമ്പ് വോൾവ്സ് ടീമിന്റെ ഭാഗമായിരുന്നു. അവർക്കായി 32 തവണ കളിച്ചിട്ടുണ്ട്. 23-കാരൻ കഴിഞ്ഞ സമ്മറിൽ ആണ് സ്‌പോർട്ടിംഗ് സിപിയിൽ എത്തിയത്. അവിടെ ആകെ 18 മത്സരങ്ങളിൽ മാത്രമേ താരം കളിച്ചിരുന്നുള്ളൂ.