Picsart 24 06 04 08 39 19 597

ബാർക്ലിയെ ആസ്റ്റൺ വില്ല സ്വന്തമാക്കും

റോസ് ബാർക്‌ലിയെ ആസ്റ്റൺ ഇല്ല സ്വന്തമാക്കുന്നു. ഇതിനായി ആസ്റ്റൺ വില്ലയും ലൂട്ടൺ ടൗണുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇനി മെഡിക്കൽ ടെസ്റ്റുകളും കരാർ ഒപ്പുവെക്കാനും മാത്രമേ വാക്കിയുള്ളൂ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം £5 മില്യൺ ആകും ട്രാൻസ്ഫർ ഫീ.

മുമ്പ് ചെൽസിയിൽ ഇരിക്കെ 2020/21 സീസണിൽ ലോണിൽ ബാർക്ക്ലി ആസ്റ്റൺ വില്ലക്കായി കളിച്ചിരുന്നു. അന്ന് ഡീൻ സ്മിത്തിൻ്റെ കീഴിൽ 18 പ്രീമിയർ ലീഗ് മത്സരങ്ങളിൽ അദ്ദേഹം വില്ലക്ക് ആയി സ്റ്റാർട്ട് ചെയ്തിരുന്നു.

ചെൽസിയിൽ മുമ്പ് നാലര വർഷത്തോളം ബാർക്ലി കളിച്ചിട്ടുണ്ട്. 2022-ൽ OGC നീസിന് കളിച്ച ബാർക്ലി കഴിഞ്ഞ സീസണിലാണ് ലൂടണിലേക്ക് എത്തിയത്. ലൂടണായി 33 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ട് ഇൻ്റർനാഷണൽ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തു.

Exit mobile version