റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ, കരാർ ധാരണയിലേക്ക് എത്തുന്നു

Img 20210616 003152
Credit: Twitter

യുവന്റസ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ എത്തും എന്ന് യൂറോപ്പിൽ പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ സിറ്റിയും റൊണാൾഡോയും തമ്മിലുള്ള ചർച്ചകളിൽ ധാർണ ആവുന്നതായി അവർ പറയുന്നു. താരത്തിനായുള്ള ട്രാൻസ്ഫർ തുക മാത്രമാകും ഇനി പ്രശ്നം. യുവന്റസ് റൊണാൾഡോക്ക് വേണ്ടി 25 മില്യണോളം ആണ് ചോദിക്കുന്നത്. എന്നാൽ അധികം പണം മുടക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറല്ല.

റൊണാൾഡോ സിറ്റിയുമായി കരാർ ധാരണയിൽ ഉടൻ എത്തിയേക്കും താരവും പെപ് ഗ്വാർഡിയോളയും തമ്മിൽ ഇന്ന് രാവിലെ സംസാരിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ ഏജന്റ് മെൻഡസ്യ്ം സിറ്റിയുടെ ഒഫീഷ്യൽസും ഇപ്പോൾ പാരീസിൽ ചർച്ചകൾ നടത്തുന്നതായി ഇ എസ് പി എന്നും സ്കൈ സ്പോർട്സും റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്ട്രൈക്കറെ തേടുന്ന സിറ്റി ഇപ്പോൾ റൊണാൾഡോയുമായി മാത്രമെ ചർച്ച നടത്തുന്നുള്ളൂം 20മില്യൺ ആണ് സിറ്റി വേതനമായി റൊണാൾഡോക്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വർഷത്തെ കരാറും സിറ്റി നൽകും. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഈ ചർച്ചകൾ വിജയിക്കുമോ എന്നത് ആണെവരും കാത്ത് നിൽക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരമായി കണക്കാക്കുന്ന റൊണാൾഡോ സിറ്റിയിലേക്ക് പോയാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ റൊണാൾഡോക്ക് എതിരെ വലിയ പ്രതിഷേധം ഉണ്ടാക്കും.

Previous articleമെസ്സി റൊണാൾഡോ പോരാട്ടം നടക്കാൻ സാധ്യത, ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയും മാഞ്ചസ്റ്റർ സിറ്റിയും ഒരു ഗ്രൂപ്പിൽ
Next articleറൺ മെഷീന്‍ റൂട്ട്, ഇന്ത്യയ്ക്കെതിരെ വീണ്ടുമൊരു ശതകവുമായി ഇംഗ്ലണ്ട് നായകന്‍