റൊണാൾഡോ ട്രാൻസ്ഫറിൽ നേട്ടമുണ്ടാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും

റയൽ മാഡ്രിഡ് വിട്ട് യുവന്റസിൽ ചേക്കേറാൻ ഇരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ ട്രാൻസ്ഫർ നടക്കുകയാണ് എങ്കിൽ നേട്ടമുണ്ടാവുക റൊണാൾഡോയുടെ പഴയ ക്ലബ് ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടെയാവും. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ സ്പോർട്ടിങ് ക്ലബ്, നാഷിയോണൽ എന്നീ ക്ലബുകൾക്കും നേട്ടമുണ്ടാകും.

ഫിഫയുടെ സോളിഡാരിറ്റി ഫോർമുല വഴിയാണ് ഈ മൂന്ന് ക്ലബുകളും നേട്ടമുണ്ടാക്കാൻ പോവുന്നത്, അതായത് ഒരു കളിക്കാരന്റെ 12 വയസ് മുതൽ 23 വയസ് വരെയുള്ള കാലയളവിൽ ആദ്ദേഹത്തിൽ നിക്ഷേപം നടത്തിയ ക്ലബുകൾക്ക് എല്ലാം തുടർന്നുള്ള എല്ലാ ട്രാൻസ്ഫറിലും ഒരു നിശ്ചിത ശതമാനം തുക നഷ്ടപരിഹാരമായി നൽകണം, അത് കൊണ്ടാണ് റൊണാൾഡോയുടെ പഴയ ക്ലബുകൾ ആയ നാഷിയോണലും സ്പോർട്ടിങ് ക്ലബും മാഞ്ചസ്റ്റർ യുണൈറ്റഡുമെല്ലാം ഈ ട്രാൻസ്ഫർ നടന്നാൽ നേട്ടമുണ്ടാക്കാൻ നിൽക്കുന്നത്.

ഏകദേശം നൂറു മില്യൺ യൂറോ തുകയ്ക്കാണ് യുവന്റസ് റയൽ മാഡ്രിഡ് ക്ലബുകൾ തമ്മിൽ റൊണാൾഡോക്ക് വേണ്ടി കരാറിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നത്. അങ്ങനെയങ്കിൽ ഏകദേശം മാഞ്ചസ്റ്റർ യുണൈറ്റഡ് 2.5 മില്യൺ, സ്പോർട്ടിങ് ക്ലബ് 2.2 മില്യൺ, നാഷിയോനാൽ 248,646 യൂറോ എന്നിങ്ങനെയായിരിക്കും ലഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version