റയൽ മാഡ്രിഡ് കരാർ പുതുക്കില്ല, യുണൈറ്റഡിലേക്ക് ഉറപ്പിച്ച് റൊണാൾഡോ

Real Madrid's Cristiano Ronaldo reacts during their Spanish first division soccer match against Real Betis at Santiago Bernabeu stadium in Madrid, Spain, August 29, 2015. REUTERS/Andrea Comas - RTX1Q85U

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. ‘Sky News’ പുറത്ത് വിട്ട ന്യൂസ് പ്രകാരം റൊണാൾഡോയുടെ ഏജന്റ് മെൻഡസിനോട് ഏതു രീതിയിലായാലും തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. റയൽ മാഡ്രിഡിന് താരത്തിന് പുതിയ മെച്ചപ്പെട്ട കോൺട്രാക്ട് നൽകില്ല എന്നറിഞ്ഞതിനെ തുടർന്നാണെന്നും റിപ്പോർട്ട് ഉണ്ട്.

കുറച്ച ദിവസങ്ങൾക്ക് മുൻപ് പോർച്ചുഗൽ പത്രമായ ‘A Bola’ യാണ് റൊണാൾഡോ റയൽ മാഡ്രിഡ് വിടാൻ ഒരുങ്ങുന്നു എന്ന വാർത്ത നൽകിയത്.  റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയാണെങ്കിൽ അത് ഹോസെ മൗറീഞ്ഞോയുമായുള്ള പുനഃസമാഗമമാവും. ഹോസെ മൗറിഞ്ഞോ റയൽ മാഡ്രിഡിൽ ആയിരുന്ന അവസാന സീസണിൽ റൊണാൾഡോയുമായും മറ്റു താരങ്ങളുമായും പ്രശ്‍നങ്ങളുണ്ടായിരുന്നെങ്കിലും അതൊക്കെ പരിഹരിക്കപെട്ടു എന്നാണ് കരുതപ്പെടുന്നത്. മാത്രവുമല്ല ലണ്ടനിൽ കഴിഞ്ഞ വർഷം നടന്ന റൊണാൾഡോയും സിനിമയുടെ പ്രദർശനത്തിന് മൗറിഞ്ഞോ പങ്കെടുത്തിരുന്നു.

2009ലാണ് റൊണാൾഡോ 80 മില്യൺ പൗണ്ടിന് യുണൈറ്റഡിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. ഇതിനു മുൻപ് ഒരുപാട് തവണ റൊണാൾഡോ യുണൈറ്റഡിൽ തിരിച്ചെത്തുമെന്ന് അഭ്യഹങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഈ തവണത്തേത്‌ പോലെ ശക്തമായിരുന്നില്ല . റയൽ മാഡ്രിഡ് തങ്ങളുടെ ദശകത്തിലെ മികച്ച താരത്തെ നിലനിർത്താൻ ചെയ്യാവുന്നതെല്ലാം ചെയ്യും എന്ന് തന്നെയാണ് പരക്കെയുള്ള വിശ്വാസം.

4 തവണ ബലോൺ ഡർ അവാർഡ് ജേതാവായ റൊണാൾഡോ കോൺഫെഡറേഷൻ കപ്പുമായി ബന്ധപ്പെട്ട് പോർച്ചുഗൽ ടീമിന്റെ കൂടെ റഷ്യയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്ക് വില്ലനായി ചിലി, സാഞ്ചസിനു കോൺഫെഡറേഷൻ കപ്പ് നഷ്ടമായേക്കും
Next articleവീഡിയോ അസിസ്റ്റന്റ് ആദ്യം ചതിച്ചു പിന്നെ രക്ഷിച്ചു, ചിലിക്ക് ഏകപക്ഷീയമായ ജയം