Site icon Fanport

അമേരിക്കയിലേക്ക് പോകാൻ അവസാന ശ്രമവുമായി സെർജിയോ റൊമേരോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ സെർജിയോ റൊമേരോ ക്ലബ് വിടാൻ ഉള്ള അവസാന പരിശ്രമത്തിലാണ്. ഡീൻ ഹെൻഡേഴ്സ്ണൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ തീരുമാനിച്ചതോടെ റൊമേരരോയെ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ നിന്നും പ്രീമിയർ ലീഗ് സ്ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നു. വിശ്രമത്തിൽ ആയിരുന്നു താരം ഇപ്പോൾ മാഞ്ചസ്റ്ററിൽ തിരികെയെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്.

അവസരം കിട്ടില്ല എന്ന് ഉറപ്പായതോടെ ക്ലബ് വിടാൻ റൊമേരോ ശ്രമിച്ചു എങ്കിലും ആ ശ്രമങ്ങൾ കാര്യമായി ഫലം കണ്ടിരുന്നില്ല. യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതോടെ ക്ലബ് വിടാൻ താരത്തെ അനുവദിക്കാത്തതിൽ വിമർശനവുമായി ഭാര്യ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ റൊമേരോ അമേരിക്കയിലേക്ക് പോകാൻ ആണ് നോക്കുന്നത്. അവിടെ ഒക്ടോബർ 29 വരെ ട്രാൻസ്ഫർ വിൻഡോ തുറന്നു കിടക്കുന്നുണ്ട്. റൊമേരോയെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ലോണിൽ താരത്തെ അയക്കുന്നത് ക്ലബിന് കൂടുതൽ ബാധ്യതകൾ നൽകിയേക്കും. എന്നാൽ ഇതുവരെ അമേരിക്കയിൽ നിന്ന് നല്ല ഓഫർ ഒന്നും ലഭിച്ചിട്ടില്ല.

Exit mobile version