ക്രിസ്റ്റ്യൻ റൊമേരോ ഇനി യുവന്റസിൽ ഇല്ല, അറ്റലാന്റ സ്വന്തമാക്കുന്നു

- Advertisement -

യുവന്റസ് സെന്റർ ബാക്കായിരുന്ന ക്രിസ്റ്റ്യൻ റൊമേരോ ഇനി അറ്റലാന്റയിൽ കളിക്കും. റൊമേരോയെ അറ്റലാന്റയ്ക്ക് നൽകാൻ യുവന്റസ് തീരുമാനിച്ചിരിക്കുകയാണ്. ലോൺ അടിസ്ഥാനത്തിലാകും റൊമേരോ ആദ്യം അറ്റലാന്റയിൽ പോവുക. ഈ സീസൺ അവസാനം 23 മില്യൺ നൽകി അർജന്റീനൻ യുവ ഡിഫൻഡറെ അറ്റലാന്റ സ്ഥിര കരാറിൽ സ്വന്തമാക്കുകയും ചെയ്യും. 22കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു യുവന്റസിൽ എത്തിയത്.

യുവന്റസിൽ ഒരു മത്സരം പോലും താരം കളിച്ചില്ല‌. പകരം ജെനോവയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുക ആയിരുന്നു. അവിടെ മികച്ച പ്രകടനം നടത്താൻ റൊമേരോയ്ക്ക് ആയി. ഈ പ്രകടനങ്ങൾ ആണ് അറ്റലാന്റ റൊമേരോയ്ക്ക് വേണ്ടി രംഗത്ത് എത്താൻ കാരണം. യുവന്റസിൽ ഭാവി ഉണ്ടാകുമെന്ന് കരുതിയ താരത്തെ നഷ്ടപ്പെടുന്നതിൽ യുവന്റസ് ആരാധകർക്ക് വിഷമം ഉണ്ട്.

Advertisement