മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല എന്ന് അർജന്റീന ഗോൾകീപ്പർ റൊമേരൊ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുപോകാൻ തനിക്ക് ഇപ്പോൾ ഉദ്ദേശമില്ല എന്ന് അർജന്റീന ഗോൾകീപ്പർ സെർജിയോ റൊമേരൊ പറഞ്ഞു. ഡി ഹിയക്കു പിന്നിൽ രണ്ടാം ഗോൾകീപ്പറായി ഇനിയും റൊമേരൊ തുടർന്നേക്കില്ല എന്ന അഭ്യൂഹങ്ങൾക്ക് അവസാനമിട്ടി കൊണ്ടാണ് റൊമേരൊയുടെ പ്രതികരണം വന്നത്. 2022 വരെ‌ തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഉണ്ട്. കരാർ പുതുക്കാനായി മാനേജർ ഹോസെ മൗറീനോ ഒരുപാട് പരിശ്രമിച്ചതാണ് എന്നും. താൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനാണെന്നും റൊമേരൊ പറഞ്ഞു.

വലിയൊരു തുകയ്ക്ക് ആരെങ്കിലും തന്നെ വാങ്ങാൻ വന്നാൽ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ വിൽക്കാൻ സാധ്യതയുള്ളൂ. അങ്ങനെയൊന്നും സംഭവിക്കാൻ സാധ്യത ഇപ്പോൾ സാധ്യത ഇല്ലാ എന്നും റൊമേരൊ പറഞ്ഞു. 2015ൽ യുണൈറ്റഡിൽ എത്തിയ റൊമേരോയ്ക്ക് ഡിഹിയയുടെ അഭാവത്തിൽ മാത്രമെ പ്രീമിയർ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരം ലഭിക്കാറുള്ളൂ. യുണൈറ്റഡ് യൂറോപ്പ ലീഗ് നേടിയപ്പോൾ ഫൈനലിൽ അടക്കം വലകാത്തതാണ് റൊമേരോയുടെ മാഞ്ചസ്റ്റർ കരിയറിലെ ഹൈലൈറ്റ്.

ഇപ്പോൾ പരിക്കിന്റെ പിടിയിലായതിനാൽ ലോകകപ്പിൽ അർജന്റീനയ്ക്കൊപ്പം റഷ്യയിലേക്ക് പറക്കാൻ കഴിയാതെ വിശ്രമിക്കുകയാണ് റൊമേരൊ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement