Picsart 23 08 07 22 11 38 883

റോമയ്ക്ക് 30 മില്യൺ ലഭിക്കും, ഇബാനസ് ഇനി അൽ അഹ്ലിയിൽ

റോമ ഡിഫൻഡർ റോജർ ഇബാനസിനെ സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലി സ്വന്തമാക്കി. 30 മില്യൺ യൂറോ ട്രാൻസ്ഫർ തുക നൽകിയാണ് ഇബാനസിനെ അൽ അഹ്ലി സ്വന്തമാക്കിയത്. താരത്തിന്റെ മെഡിക്കൽ അടുത്ത ദിവസം തന്നെ പൂർത്തിയാക്കും. നാലു വർഷത്തെ കരാർ അൽ അഹ്ലിയിൽ ഇബാനസ് ഒപ്പുവെക്കും.

ഇംഗ്ലീഷ് ക്ലബായ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ മറികടന്നാണ് അൽ അഹ്ലി ഇബാനസിനെ സ്വന്തമാക്കുന്നത്. 24 കാരനായ ഇബാനെസ്, 2020 ൽ അറ്റലാന്റയിൽ നിന്ന് ആണ് റോമയിൽ എത്തിയത്‌. റോമയിൽ ഇബാനസിന്റെ പ്രകടന‌ങ്ങൾ ഇതുവരെ അത്ര തൃപ്തികരമായിരുന്നില്ല. ഫോമിൽ സ്ഥിരത ഇല്ലാത്തത് കാരണം താരം പലപ്പോഴും റോമൻ ആരാധകരുടെ വിമർശനത്തിന് വിധേയനായിട്ടുണ്ട്. ബ്രസീലിയൻ താരത്തിന്റെ വരവ് അൽ അഹ്ലിയെ ശക്തരാക്കും.

അടുത്തതായി നാപോളിയുടെ സിലെൻസ്കിയുടെ സൈനിംഹ് അൽ അഹ്ലി പൂർത്തിയാക്കും.

Exit mobile version