റോമാ താരം മത്തിയസ് വിന്യാ ബേൺമൗത്തിലേക്ക്

20230125 224433

എഎസ് റോമ താരം മത്തിയസ് വിന്യാ ബേൺമൗത്തിലേക്ക്. ഉറുഗ്വേയൻ താരത്തെ ആറു മാസത്തെ ലോണിൽ ആണ് ഇംഗ്ലീഷ് ടീം കൂടാരത്തിലേക്ക് എത്തിക്കുന്നത്. ഒരു മില്യൺ യൂറോയാണ് ലോൺ ഫീ. താൽപര്യമെങ്കിൽ ലോൺ കാലവധിക്ക് ഏകദേശം പതിനഞ്ച് മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കാനും ബേൺമൗത്തിനാവും.

ഉറുഗ്വേയുടെ ലോകക്കപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന താരമാണ് വിന്യാ. എന്നാൽ ഖത്തറിൽ നിന്ന് തിരിച്ചെത്തിയ ശേഷം താരം പരിക്കിന്റെ പിടിയിൽ ആയിരുന്നു. ഇരുപത്തിയഞ്ചുകാരനായ വിന്യാ 2021ലാണ് പാൽമിറാസ് വിട്ട് റോമായിലേക്ക് എത്തുന്നത്. ആദ്യ സീസണിൽ ഇരുപതിയാറു ലീഗ് മത്സരങ്ങൾ ടീമിനായി ഇറങ്ങിയെങ്കിലും ഇത്തവണ ആകെ മൂന്ന് സീരി എ മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്. ഇത്തവണ ഡാങ്ങോ ഓട്ടാര, നിക്കോളാസ് ജാക്സൻ എന്നിവരെയും ബേൺമൗത്ത് ടീമിലേക്ക് എത്തിച്ചിരുന്നു. വെസ്റ്റ്ഹാമിൽ നിന്ന് കീപ്പർ ഡാരൻ റന്റോൾഫ്‌ ആണ് ടീമിലേക്ക് എത്തുന്ന മറ്റൊരു താരം.