Picsart 23 08 06 02 13 55 135

റോമയുടെ ഇബാനസും സൗദി അറേബ്യയിലേക്ക്

റോമ ഡിഫൻഡർ റോജർ ഇബാനസിനെ സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലി സ്വന്തമാക്കുന്നു. ഇംഗ്ലീഷ് ക്ലബായ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ മറികടന്നാണ് അൽ അഹ്ലി ഇബാനസിനെ സ്വന്തമാക്കുന്നത്. ഫാബ്രിസിയോ റൊമാനോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബ്രസീൽ ഇന്റർനാഷണലിനായി അൽ അഹ്ലിയും റോമയുമായി ഉടൻ ട്രാൻസ്ഫ്സ്ർ ഫീയിൽ ധാരണയിൽ എത്തും. താരത്തിന്റെ മെഡിക്കലും ഉടൻ നടക്കും.

24 കാരനായ ഇബാനെസ്, 2020 ൽ അറ്റലാന്റയിൽ നിന്ന് ആണ് റോമയിൽ എത്തിയത്‌. റോമയിൽ ഇബാനസിന്റെ പ്രകടന‌ങ്ങൾ ഇതുവരെ അത്ര തൃപ്തികരമായിരുന്നില്ല. ഫോമിൽ സ്ഥിരത ഇല്ലാത്തത് കാരണം താരം പലപ്പോഴും റോമൻ ആരാധകരുടെ വിമർശനത്തിന് വിധേയനായിട്ടുണ്ട്. 2025വരെയുള്ള കരാർ ഇബാനസിനുണ്ട്. താരത്തിനായി ഇംഗ്ലീഷ് ക്ലബുകൾ രംഗത്ത് ഉള്ളത് കൊണ്ട് അൽ അഹ്ലി പെട്ടെന്ന് തന്നെ കരാർ പൂർത്തിയാക്കും.

Exit mobile version