Picsart 23 08 04 13 20 40 607

ബ്രസീലിയൻ ഡിഫൻഡർ റോജർ ഇബാനസിനെ സ്വന്തമാക്കാൻ നോട്ടിംഗ്ഹാം ഫോറസ്റ്റ്

റോമ ഡിഫൻഡർ റോജർ ഇബാനസിനെ സ്വന്തമാക്കാനായി നോട്ടിംഗ്ഹാം ഫോറസ്റ്റ് രംഗത്ത്‌. റോജർ ഇബാനെസും പ്രീമിയർ ലീഗിലേക്ക് വരാൻ ആണ് ആഗ്രഹിക്കുന്നത്. ഫാബ്രിസിയോ റൊമാനോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നോട്ടിംഗ്ഹാം ഫോറസ്റ്റ് ബ്രസീൽ ഇന്റർനാഷണലിനായി ഏകദേശം 25 ദശലക്ഷം യൂറോയുടെ ബിഡ് സമർപ്പിച്ചു.

ഇരു ക്ലബുകളും തമ്മിലുള്ള ചർച്ചകൾ ഉടൻ തന്നെ ധാരണയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. കഴിഞ്ഞ സീസണിൽ തരംതാഴ്ത്തലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട നോട്ടിംഗ്ഹാം ഫോറസ്റ്റ് ഇപ്പോൾ ടീം ശക്തമാക്കാൻ ശ്രമിക്കുകയാണ്‌. 24 കാരനായ ഇബാനെസ്, 2020 ൽ അറ്റലാന്റയിൽ നിന്ന് ആണ് റോമയിൽ എത്തിയത്‌. റോമയിൽ ഇബാനസിന്റെ പ്രകടന‌ങ്ങൾ ഇതുവരെ അത്ര തൃപ്തികരമായിരുന്നില്ല. ഫോമിൽ സ്ഥിരത ഇല്ലാത്തത് കാരണം താരം പലപ്പോഴും റോമൻ ആരാധകരുടെ വിമർശനത്തിന് വിധേയനായിട്ടുണ്ട്.

2025വരെയുള്ള കരാർ ഇബാനസിനുണ്ട്. താരത്തിനായി വേറെയും ഇംഗ്ലീഷ് ക്ലബുകൾ രംഗത്ത് വരാൻ സാധ്യതയുണ്ട്.

Exit mobile version