സൈനിംഗ് നിർത്താതെ ജോസെ, വെയിൽസിന്റെ യുവ സെന്റർ ബാക്ക് സ്പർസിൽ

വെയിൽസിന്റെ സെന്റർ ബാക്കായ ജോ റോഡനെ സ്പർസ് സൈൻ ചെയ്തു. 22കാരനായ താരവുമായി നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയ സ്പർസ് ഇന്ന് സൈനിംഗും പൂർത്തിയാക്കിയിരിക്കുകയാണ്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ ശ്രമിച്ചിട്ട് സൈൻ ചെയ്യാൻ പറ്റാതിരുന്ന താരമാണ് റോഡൻ. 16 മില്യൺ നൽകിയാണ് റോഡനെ ഇപ്പോൾ സ്പർസ് വാങ്ങുന്നത്.

ചാമ്പ്യൻഷിപ്പ് ക്ലബായ സ്വാൻസി സിറ്റിയുടെ താരം ആണ് ജോ റോഡൻ. സ്വാൻസിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരം അവസാന സീസണുകളിൽ സ്വാൻസിയുടെ പ്രധാന സെന്റർ ബാക്ക് ആയിരുന്നു. സ്പർസ് ഈ സീസണിൽ ഒരുപാട് സൈനിംഗ് നടത്തിയിരുന്നു എങ്കിലും സെന്റർ ബാക്ക് സ്പർസിന് ഒരു പ്രശ്നമായിരുന്നു. റോഡന്റെ സൈനിംഗോട് ജോസെയുടെ ആ പ്രശ്നവും പരിഹരിക്കപ്പെടും.

Exit mobile version