ബയേൺ മ്യൂണിക്ക് വിടാൻ ലെവൻഡോസ്‌കി

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം ക്ലബ് വിടാനൊരുങ്ങുന്നു. പോളണ്ടുകാരനായ റോബർട്ട് ലെവൻഡോസ്‌കിയാണ് ക്ലബ് വിടാൻ ഒരുങ്ങുന്നത്. 2021 വരെ താരത്തിന്റെ കരാർ ഉണ്ടെങ്കിലും സമ്മർ ട്രാൻസ്ഫറിൽ താരം ക്ലബ് വിടുമെന്നാണ് ലെവൻഡോസ്‌കിയുടെ ഏജന്റ് നൽകുന്ന സൂചന. ബയേണിന്റെ ഗോളടിയന്ത്രമായ ലെവൻഡോസ്‌കിയെ ക്ലബ് പെട്ടെന്ന് വിട്ടു നൽകാൻ സാധ്യതയില്ല. ബയേൺ സിഈഒ റെമനീഗെ അടുത്ത സീസണിലും ലെവൻഡോസ്‌കി ബയേണിൽ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതെ സമയം കരിയറിൽ പുതിയ ചലഞ്ചുകൾ ഏറ്റെടുക്കാനാണ് ലെവൻഡോസ്‌കി ക്ലബ് വിടുന്നതെന്ന് ലെവൻഡോസ്‌കിയുടെ ഏജന്റ് സഹവി അറിയിച്ചു. ബ്രസീൽ താരം നെയ്മറിന്റെ €222 മില്യൺ ഡീലിന്റെ പിന്നിൽ സഹവിയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കർന്മാരിൽ ഒരാളായി അറിയപ്പെടുന്ന ലെവൻഡോസ്‌കി 2014 ലാണ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ബയേണിലെത്തിയത്. ബയേണിനൊപ്പം നാല് ലീഗ് കിരീടങ്ങളും ഒരു ജർമ്മൻ കപ്പും രണ്ടു സൂപ്പർ കപ്പും ലെവൻഡോസ്‌കി സ്വന്തമാക്കിയിട്ടുണ്ട്. ഒരു ലോകകപ്പ് ക്വാളിഫിക്കേഷനിൽ ഏറ്റവുമധികം ഗോൾ(16) അടിച്ച യൂറോപ്പ്യൻ താരം, ഏറ്റവും അധികം ഹാട്രിക്കുകൾ(3) നേടിയ യൂറോപ്പ്യൻ താരം എന്നി റെക്കോർഡുകൾ ലെവൻഡോസകിയുടെ പേരിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവനിത ഏഷ്യ കപ്പ്, ശ്രീലങ്കയ്ക്ക് തിരിച്ചടി
Next articleലോകപ്പ് ഒരുക്കത്തിൽ റഷ്യക്ക് അടിതെറ്റി