Site icon Fanport

റൈസിന് താൽപ്പര്യം ആഴ്‌സണൽ തന്നെ, താരത്തിന് ആയി പുതിയ ഓഫർ മുന്നോട്ട് വക്കാൻ ആഴ്‌സണൽ

ആഴ്‌സണൽ തങ്ങളുടെ ഒന്നാം നമ്പർ ലക്ഷ്യം ആയി കാണുന്ന വെസ്റ്റ് ഹാം ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയി മാഞ്ചസ്റ്റർ സിറ്റി പുതിയ ഓഫറും ആയി രംഗത്ത് വന്നെങ്കിലും താരത്തിന് ആഴ്‌സണലിൽ തുടരാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ട്. ഗാർഡിയന്റെ ജേക്കബ് സ്റ്റീൻബർഗ് ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.

ആഴ്‌സണൽ

ലണ്ടനിൽ തുടരാൻ താൽപ്പര്യം കാണിക്കുന്ന റൈസ് തന്റെ കുടുംബവും ആയി പെട്ടെന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നില്ല എന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം ആണ് വെസ്റ്റ് ഹാം ക്യാപ്റ്റൻ അച്ഛൻ ആയത്. ഇതിനു പിന്നാലെ ഡെയ്‌ലി മെയിലിന്റെ സാമി മോക്ബൽ ഈ വിവരം തന്നെ പങ്ക് വച്ചു. ഒപ്പം താരത്തെ ഭാവി ആഴ്‌സണൽ ക്യാപ്റ്റൻ ആയി ആണ് പരിശീലകൻ മിഖേൽ ആർട്ടെറ്റ കാണുന്നത് എന്നു പറഞ്ഞ അദ്ദേഹം വെസ്സ് ഹാം ആവശ്യപ്പെടുന്ന തുക ആഴ്‌സണൽ മുടക്കാൻ തയ്യാർ ആയേക്കും എന്നും റിപ്പോർട്ട് ചെയ്തു.

ആഴ്‌സണൽ

നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഓഫർ വെസ്റ്റ് ഹാമിനു മുന്നിൽ എത്തും. അതേസമയം സിറ്റിയിൽ ചേരാൻ 2025 നു ശേഷം പെപ് ഗാർഡിയോള ക്ലബിൽ തുടരുമോ എന്ന കാര്യം റൈസിന് സംശയം നൽകുന്നു എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. അതേസമയം 100 മില്യൺ പൗണ്ട് വെസ്റ്റ് ഹാം ആവശ്യപ്പെടുന്ന താരത്തിന് ആയി 40 മില്യൺ പൗണ്ടും ഹാരി മഗ്വയർ, ആന്റണി എലാഗ്ന എന്നിവരെ മുന്നിൽ വച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഓഫർ മുന്നോട്ട് വച്ചേക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

Exit mobile version