ആഴ്‌സണൽ

വീണ്ടും ട്വിസ്റ്റ്? റൈസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുക്കുന്നത് ആയി റിപ്പോർട്ട്

വെസ്റ്റ് ഹാം ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയുള്ള നീക്കത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയത്തിലേക്ക് എന്നു റിപ്പോർട്ട്. സ്‌കൈ സ്പോർട്സ് ലേഖകൻ ജിയാൻലൂക ഡിമാർസിയ ആണ് ഇത് റിപ്പോർട്ട് ചെയ്‌തത്‌.

നിലവിൽ വെസ്റ്റ് ഹാം മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട് വെച്ച ഓഫർ പരിഗണിക്കുന്നു എന്നും അതിന്റെ അവസാന ഘട്ടത്തിൽ ആണെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ താരത്തിന് ഇപ്പോഴും താൽപ്പര്യം ആഴ്‌സണലിൽ പോവാൻ ആണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരം സിറ്റിയിൽ പോയാൽ താരത്തിന് ആയി വലിയ രീതിയിൽ ശ്രമിച്ച ആഴ്‌സണലിന് അത് വലിയ തിരിച്ചടി ആവും.

Exit mobile version