റെബിച് മിലാനിൽ, ആൻഡ്രെ സിൽവ ഫ്രാങ്ക്ഫർടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർടിന്റെ സ്ട്രൈക്കർ ആന്റെ റെബിച് ഇനി എ സി മിലാനിൽ കളിക്കും. രണ്ട് വർഷത്തെ ലോൺ കരാറിൽ ആണ് റെബിച് എ സി മിലാനിലേക്ക് എത്തുന്നത്. പകരം പോർച്ചുഗീസ് സ്ട്രൈക്കർ ആൻഡ്രെ സിൽവ ഫ്രാങ്ക്ഫർടിലേക്ക് രണ്ട് വർഷത്തെ ലോണിൽ പോകും. റെബിചിന്റെ വരവ് മിലാന്റെ അറ്റാക്കിനെ ശക്തമാക്കും. പിയറ്റെകും റെബികും തമ്മിലുള്ള കൂട്ടുകെട്ടാകും മിലാൻ ആരാധകർ കാത്തു നിൽക്കുന്നത്. താരം മിലാനിൽ 18ആം നമ്പർ ജേഴ്സി ആകും ധരിക്കുക.

ആൻഡ്രെ സിൽവയ്ക്ക് എ സി മിലാനിൽ നിന്ന് മറ്റൊരു ലോൺ യാത്രയാണിത്. കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ആയിരുന്നു സിൽവ കളിച്ചത്‌. . സെവിയ്യയുമായി സ്ഥിര കരാർ ഒപ്പുവെക്കാൻ അവസരമുണ്ട് എങ്കിലും അത് ചെയ്യാതെ താരം മിലാനിലേക്ക് വരികയായിരുന്നു. 8 മില്യൺ യൂറോയാണ് സിൽവയ്ക്കു വേണ്ടി മിലാൻ മുടക്കിയിരുന്നത്‌. ആ സിൽവ മിലാൻ ജേഴ്സിയിൽ ആകെ നേടിയത് 10 ഗോളുകളാണ്.