Site icon Fanport

സെർബിയൻ സൂപ്പർ താരത്തെ ടീമിലെത്തിച്ച് റയൽ മാഡ്രിഡ്

എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ സെർബിയൻ സൂപ്പർ താരം ലൂക്ക യോവിച്ചിനെ ടീമിലെത്തിച്ച് റയൽ മാഡ്രിഡ്. 2025 വരെയാണ് റയലുമായുള്ള താരത്തിന്റെ കരാർ. 21 കാരനായ യോവിച്ച് ഫ്രാങ്ക്ഫർട്ടിനൊപ്പം യൂറോപ്പ ലീഗ് സെമിയിൽ എത്തിയിരുന്നു. 10 ഗോളുകളാണ് യൂറോപ്പിൽ യോവിച്ച് അടിച്ച് കൂട്ടിയത്. സെർബിയ,പോർച്ചുഗൽ,ജർമ്മനി എന്നീ രാജ്യങ്ങളിലെ ഫുട്ബോൾ എക്സ്പീരിയൻസ് ഈ യുവതാരത്തിന് തുണയാണ്.

സെർബിയൻ ദേശീയ താരമായ യോവിച് 60 മില്യൺ യൂറോയോളം വിലയുള്ള താരമാണ്. 21 വയസുകാരനായ താരം ബെൻഫിക്കയിലൂടെയാണ് യൂറൊപ്പിൽ ശ്രദ്ധിക്കപ്പെട്ടത്. 2018 ൽ ലോൺ അടിസ്ഥാനത്തിൽ ഫ്രാങ്ക്ഫർട്ടിൽ എത്തിയ താരത്തെ ഈ ഏപ്രിൽ മാസത്തിൽ മാത്രമാണ് ഫ്രാങ്ക്ഫർട്ട് സ്ഥിരമായി സൈൻ ചെയ്തത്.

വെറും 7 മില്യൺ മാത്രം വില കൊടുക്കേണ്ടി വന്ന താരത്തെ 2 മാസങ്ങൾക്ക് ശേഷം ഇത്ര ഭീമമായ തുകക്ക് വിൽക്കുന്നത് ജർമ്മൻ ക്ലബ്ബിന് വൻ ലാഭമാണ് സമ്മാനിക്കുക. ഈ സീസണിൽ ഫ്രാങ്ക്ഫർട്ടിനായി ഇതുവരെ 27 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഫ്രാങ്ക്ഫർട്ടിനൊപ്പം ജർമ്മൻ കപ്പുയർത്തിയിട്ടുണ്ട് യോവിച്ച്.

Exit mobile version